Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightകഞ്ചാവും പുകയില...

കഞ്ചാവും പുകയില ഉൽപന്നങ്ങളും പിടികൂടി; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവും പുകയില ഉൽപന്നങ്ങളും പിടികൂടി; മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി അ​റ​സ്റ്റി​ലാ​യ മ​ഹേ​ഷ്, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം

ചെറുതുരുത്തി: ഓപറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ പുതുശ്ശേരിയിൽനിന്ന് കഞ്ചാവ് പിടികൂടി. ദേശമംഗലത്ത് ആയുർവേദ മരുന്ന് കടയുടെ മറവിൽ നിരോധിത പുകയില ഉൽന്നങ്ങൾ വിൽപ്പന നടത്തിയവരെയും ചെറുതുരുത്തി പൊലീസ് പിടികൂടി. കഞ്ചാവ് കേസിൽ ചെറുതുരുത്തി പുതുശ്ശേരി സ്വദേശി തൈക്കാട്ടുതൊടി വീട്ടിൽ ഉമേഷിനെ (36) അറസ്റ്റ് ചെയ്തു. ദേശമംഗലം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ആയുർവേദ മരുന്ന് കടയുടെ മറവിൽ നിരോധിതപുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന ദേശമംഗലം പല്ലൂർ കുളപ്പുരക്കൽ വീട്ടിൽ മഹേഷിനെയും (39) ദേശമംഗലം കക്കിരിയ്യത്ത് വീട്ടിൽ സുനിൽകുമാറിനെയും (48) അറസ്റ്റ് ചെയ്തു.

പ്രതികളിൽ നിന്ന് 500ഓളം നിരോധന പുകയില പാക്കറ്റുകൾ പിടിച്ചെടുത്തു. ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ, എസ്.ഐ ആന്റണി ക്രോംസൺ അരൂജ, എസ്.ഐ ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനീത് മോൻ, പ്രശോഭ്, ഡിജോ വാഴപ്പിള്ളി, സനൽ, സി.പിചഒ ഗിരീഷ് ഷമീം, ശ്രുതി, പിയുഷ എന്നിവരാണ് പ്രതികളെ വലയിലാക്കിയത്. മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി.

Show Full Article
TAGS:cannabis tobacco products seized Kerala Police 
News Summary - Cannabis and tobacco products seized; three arrested
Next Story