ചെറുതുരുത്തി റെയിൽപാലത്തിൽ ജീവനക്കാർക്ക് നടക്കാൻ പാത നിർമിക്കുന്നു
text_fieldsചെറുതുരുത്തിയിൽ ഭാരതപ്പുഴക്കു കുറുകെയുള്ള റെയിൽപാലത്തിൽ നിർമിക്കുന്ന നടപ്പാത. ട്രെയിനിൽനിന്നുള്ള ദൃശ്യം
ചെറുതുരുത്തി: റെയിൽവേ ജീവനക്കാർക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ചെറുതുരുത്തിയിൽ ഭാരതപ്പുഴക്ക് കുറുകെയുള്ള റെയിൽപാലത്തിൽ നടപ്പാത നിർമിക്കുന്നു. നവംബർ രണ്ടിന് റെയിൽവേയിലെ കരാർ ജീവനക്കാരായിരുന്ന നാലുപേർ ഈ പാലത്തിൽ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇതേതുടർന്നാണ് പാലത്തിൽ അടിയന്തരമായി നടപ്പാത നിർമിക്കാൻ തീരുമാനിച്ചത്.
റെയിൽവേ ജീവനക്കാർക്കും അനുബന്ധ തൊഴിലാളികൾക്കും മാത്രമേ റെയിൽവേ മേൽപാലത്തിൽ നിർമിക്കുന്ന നടപ്പാതയിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. നടപ്പാത നിർമാണം ആരംഭിച്ചത് പാലത്തിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന നടപടിയാണ്.