മാധ്യമം’ ഹെൽത്ത് കെയറിന് എടശ്ശേരി സി.എസ്.എം സ്കൂളിന്റെ കൈത്താങ്ങ്
text_fields'മാധ്യമം' ഹെൽത്ത് കെയറിലേക്ക് എടശ്ശേരി സി.എസ്.എം സെൻട്രൽ സ്കൂൾ വിദ്യാർഥികൾ ശേഖരിച്ച ചികിത്സാ സഹായ ഫണ്ട് പ്രിൻസിപ്പൽ ഡോ. ദിനേഷ് ബാബു മാധ്യമം പ്രതിനിധി ടി.എം. കുഞ്ഞുമുഹമ്മദിന് കൈമാറുന്നു
തളിക്കുളം: മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് എടശ്ശേരി സി.എസ്.എം സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ച ചികിത്സാ സഹായ നിധി കൈമാറി. അക്കാദമിക മികവിനൊപ്പം കാരുണ്യപ്രവർത്തനങ്ങളിലും മാതൃകയാവുകയാണ് സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ദിനേഷ് ബാബു ഫണ്ട് കൈമാറ്റത്തിന് നേതൃത്വം നൽകി. ‘മാധ്യമം’ പ്രതിനിധി ടി.എം. കുഞ്ഞുമുഹമ്മദ് തുക ഏറ്റുവാങ്ങി. സ്കൂൾ ചെയർപേഴ്സൻ സഫിയ റഹ്മാൻ, മാനേജർ ഹൈദരലി, വൈസ് പ്രിൻസിപ്പൽ നദീറ ജാബിർ, മാധ്യമം എ.എഫ്.സി റഹ്മത്തലി എന്നിവർ പങ്കെടുത്തു. കാമ്പയിന്റെ ഭാഗമായി ഏറ്റവും കൂടുതൽ തുക സ്വരൂപിച്ച വിദ്യാർഥിനി സിർസ ജന്നത്തിനെ ആദരിച്ചു.


