Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightശിവരാത്രി...

ശിവരാത്രി ആഘോഷങ്ങൾക്കിടെ ആന ഇടഞ്ഞത് പരിഭ്രാന്തിയിലാക്കി

text_fields
bookmark_border
ശിവരാത്രി ആഘോഷങ്ങൾക്കിടെ ആന ഇടഞ്ഞത് പരിഭ്രാന്തിയിലാക്കി
cancel
camera_alt

ശിവരാത്രി ആഘോഷങ്ങൾക്കിടെ ഇടഞ്ഞ ആന

ചെറുതുരുത്തി: പാഞ്ഞാൾ മെതുക് ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾക്കിടെ ആന ഇടഞ്ഞത് ഭക്തരെയും സംഘാടകരെയും പരിഭ്രാന്തിയിലാക്കി. ഞായറാഴ്ച വൈകീട്ട് എഴുന്നള്ളിപ്പിനായെത്തിച്ച ആന അപ്രതീക്ഷിതമായി അനുസരണക്കേട് കാട്ടിയത്.

ക്ഷേത്ര മുറ്റത്ത് ഭക്തർ നിറഞ്ഞ സമയത്തായിരുന്നു ആനയുടെ ഈ അപ്രതീക്ഷിത മാറ്റം. ഒപ്പം ഉണ്ടായിരുന്ന ജനങ്ങൾ ചിന്നിചിതറി ഓടി കുറച്ചാളുകൾ തിരക്കിൽപ്പെട്ട് വീണു. ഉടൻ തന്നെ പാപ്പാന്മാർ ഇടപെട്ട് ആനയെ കൂച്ചുവിലങ്ങിട്ട് തളച്ചതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.

എന്നാൽ, ആനപ്പുറത്ത് ഇരിക്കുന്നവരെ ഇറക്കാൻ ആന അനുവദിച്ചില്ല. സമീപത്തുള്ള പറമ്പിൽ എത്തിച്ച് തളച്ച ശേഷവും ആന പരാക്രമം കാട്ടാൻ ശ്രമിച്ചിരുന്നുവെങ്കിലും സമയോജിതമായ ഇടപെടലിലൂടെ സ്ഥിതിഗതികൾനിയന്ത്രണവിധേയമാക്കാൻ സാധിച്ചു.

Show Full Article
TAGS:shivaratri celebrations elephant 
News Summary - Elephant disobeys during Shivaratri celebrations
Next Story