Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightക​ലാ​മ​ണ്ഡ​ല​ത്തി​ൽ...

ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​ൻ ആ​ദ്യ​മാ​യി ആ​ൺ​കു​ട്ടി

text_fields
bookmark_border
ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​ൻ ആ​ദ്യ​മാ​യി ആ​ൺ​കു​ട്ടി
cancel
camera_alt

ഡോ. ​ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണൻ 

ചെ​റു​തു​രു​ത്തി: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​ൻ ആ​ൺ​കു​ട്ടി എ​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ എ​ൽ​ദോ-​ഹ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഡാ​നി​യേ​ലാ​ണ്​ ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ച​രി​ത്രം കു​റി​ക്കു​ന്ന​ത്. ഭ​ര​ത​നാ​ട്യം അ​ധ്യാ​പ​ക​ൻ ഡോ. ​ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച പ​ഠ​നം ആ​രം​ഭി​ക്കു​ക. എ​ൽ​ദോ​യും ഹ​ണി​യും വ​ർ​ഷ​ങ്ങ​ളാ​യി ആ​സ്ട്രേ​ലി​യ​യി​ലാ​ണ്.

ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്ക് ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ് അ​വ​സ​രം ഒ​രു​ക്കി​യ​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം ആ​ൺ​കു​ട്ടി​ക​ൾ പ​ഠി​ക്കാ​ൻ എ​ത്തി​യി​ല്ല.അ​ധ്യാ​പ​ക​നാ​യ രാ​മ​കൃ​ഷ്ണ​ന് ഭ​ര​ത​നാ​ട്യം ആ​ടാ​ൻ അ​റി​യി​ല്ല, ക​റു​പ്പി​ന് അ​ഴ​കി​ല്ല തു​ട​ങ്ങി​യ വി​മ​ർ​ശ​ന​ങ്ങ​ളും രാ​മ​കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ക​ലാ​മ​ണ്ഡ​ലം വി​ദ്യാ​ർ​ഥി യൂ​നി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​മ​ണ്ഡ​ലം കൂ​ത്ത​മ്പ​ല​ത്തി​ൽ രാ​മ​കൃ​ഷ്ണ​ൻ ഭ​ര​ത​നാ​ട്യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ആ​ദ്യ​മാ​യാ​ണ് ഒ​രു ആ​ൺ​കു​ട്ടി ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​നെ​ത്തു​ന്ന​തെ​ന്ന് ര​ജി​സ്ട്രാ​ർ ഡോ. ​പി. രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
TAGS:Kalamandalam Bharatanatyam Thrissur 
News Summary - First boy to learn Bharatanatyam at Kalamandalam
Next Story