മൻമോഹൻസിങ് സ്മരണയിൽ ജ്യോതി എൻജിനീയറിങ് കോളജിലെ ഉദ്യാനം
text_fields2012 സെപ്റ്റംബർ 12ന് ജ്യോതി എൻജിനീയറിങ് കോളജ് സന്ദർശിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അശോകമരം നടുന്നു
ചെറുതുരുത്തി: വെട്ടിക്കാട്ടിരി ജ്യോതി എൻജിനീയറിങ് കോളജിലെ ഡോ. മൻമോഹൻ ഗാർഡനിൽ അശോകമരം പൂത്തുലഞ്ഞു നിൽക്കുകയാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വിടപറയുമ്പോൾ പുതുതലമുറക്ക് മായാത്ത ഓർമകൾ സമ്മാനിക്കുകയാണ് ഈ ഉദ്യാനം. 2012ൽ സെപ്റ്റംബർ 12നാണ് കേരള കലാമണ്ഡലം ജൂബിലി ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് മൻമോഹൻസിങ് ജ്യോതി എൻജിനീയറിങ് കോളജിൽ എത്തിയത്. ഉദ്യാനത്തിൽ അദ്ദേഹം അശോക മരം നട്ടു. ഇന്നും ഗാർഡൻ പരിപാലിക്കുന്നതായി കോളജ് എക്സിക്യൂട്ടിവ് മാനേജർ തോമസ് പറഞ്ഞു. ഉദ്യാനം ഇനിയും വികസിപ്പിച്ച് വരും തലമുറകൾക്ക് കാണുവാൻ സൗകര്യം ഒരുക്കുമെന്നും മാനേജർ പറഞ്ഞു.