വിരുന്നുകാർ പതിവ് തെറ്റിച്ചില്ല; ബനാത്ത് യത്തീംഖാനയിൽ വീണ്ടും പക്ഷിക്കൂട്ടം
text_fieldsദേശമംഗലം തലശ്ശേരി ബനാത്ത് യത്തീംഖാന അഗതി മന്ദിരത്തിൽ പക്ഷികൾ മരക്കൊമ്പിൽ കൂടുകൂട്ടി ഇരിക്കുന്നു
ചെറുതുരുത്തി: യത്തീംഖാന അഗതി മന്ദിരത്തിൽ വിദേശ അഗതി പക്ഷികൾ കൂടുകൂട്ടാൻ എത്തി. ദേശമംഗലം തലശ്ശേരി ബനാത്ത് യത്തീംഖാനയിൽ ആണ് വിദേശ പക്ഷികളെത്തിയത്. ഇത് ആദ്യമായിട്ടല്ല പക്ഷികൾ ഇവിടെയെത്തുന്നത്.
വർഷങ്ങളായി മഴക്കാലമെത്തുമ്പോൾ വിരുന്നെത്തുന്ന ഈ പക്ഷികൾ യത്തീംഖാനയിലെ മരച്ചില്ലകളിൽ കൂടുകൂട്ടി ആറുമാസത്തോളം തങ്ങാറുണ്ട്. യത്തീംഖാന അന്തേവാസികളായ പെൺകുട്ടികൾക്ക് ഇവ കൗതുകക്കാഴ്ചയാണ്. മഴ ആസ്വദിച്ച് ഇവിടെ കഴിയുന്ന പക്ഷിക്കൂട്ടം കൂടു കൂട്ടി മുട്ടയിട്ട് കുട്ടികൾ പറക്കാനാകുമ്പോഴാണ് മടങ്ങുക.
അമ്മ പക്ഷി അടയിരിക്കുമ്പോൾ ആൺ പക്ഷി സമീപത്തുള്ള വയലുകളിൽ നിന്ന് ഇരപിടിച്ച് എത്തിച്ചു നൽകും. സമീപപ്രദേശങ്ങളിൽ നിരവധി മരങ്ങളുണ്ടെങ്കിലും എല്ലാ വർഷവും മുടങ്ങാതെ ഞങ്ങളുടെ മരങ്ങളിലാണ് ഇവർ കൂടുകൂക്കുന്നതെന്ന് യത്തീംഖാന മാനേജർ ടി.പി. ഹംസ പറഞ്ഞു.