350ഓളം വിദേശ കലാപ്രതിനിധികൾ കലാമണ്ഡലം സന്ദർശിച്ചു
text_fieldsകലാമണ്ഡലത്തിലെത്തിയ 11 രാജ്യങ്ങളിൽനിന്നുള്ള 350 ഓളം കലാകാരന്മാർ
ചെറുതുരുത്തി: കേരള കലാമണ്ഡലം കാണാൻ 11ലോകരാജ്യങ്ങളിൽനിന്നായി 350ഓളം കലാപ്രതിനിധികൾ കലാമണ്ഡലത്തിലെത്തി. നാടക അധ്യാപകർ, ഗവേഷകർ, കലാകാരൻമാർ, വിദ്യാർഥികൾ എന്നിവരടങ്ങിയ സംഘമാണ് എത്തിയത്. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ, രജിസ്ട്രാർ ഡോ. രാജേഷ് കുമാർ എന്നിവർ സ്വീകരിച്ചു.
തുടർന്ന് നിള കാമ്പസിൽ കലാമണ്ഡലം നീരജ് ചിട്ടപ്പെടുത്തിയ ഓൾഡ് മാൻ ആ ൻഡ് ദി സീ എന്ന നോവലിന്റെ കഥകളി ആവിഷ്കാരവും നടന്നു.
തൃശൂരിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലയിലെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് ഭാരവാഹികളുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.
22 വരെയാണ് നാലാമത് ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് തിയറ്റർ സ്കൂൾസ് സംഘടിപ്പിച്ചിരിക്കുന്നത്.


