Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightഗഡികളേ... ഈ കുട...

ഗഡികളേ... ഈ കുട കൊള്ളാട്ടാ...

text_fields
bookmark_border
ഗഡികളേ... ഈ കുട കൊള്ളാട്ടാ...
cancel
camera_alt

ചെ​റു​തു​രു​ത്തി ജ്യോ​തി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച കു​ട​

ചെ​റു​തു​രു​ത്തി: ‘ഈ ​ഗ​ഡി​ക​ൾ ഉ​ണ്ടാ​ക്കി​യ റോ​ബോ​ട്ട്​ കു​ട കൊ​ള്ളാ​ട്ടാ...’. തൃ​ശൂ​ർ പൂ​ര​ത്തി​ന് പാ​റ​മേ​ക്കാ​വ് വി​ഭാ​ഗം കു​ട​മാ​റ്റ​ത്തി​ന്​ ഉ​യ​ർ​ത്തി​യ, കു​ട്ടി ചെ​ണ്ട കൊ​ട്ടു​ന്ന സ്പെ​ഷ​ൽ റോ​ബോ​ട്ടി​ക് കു​ട​യെ​ക്കു​റി​ച്ചാ​ണ്​ ആ​ളു​ക​ൾ കൗ​തു​ക​ത്തോ​ടെ പ​റ​യു​ന്ന​ത്. ആ​ന​പ്പു​റ​ത്ത് റോ​ബോ​ട്ടി​ക് കു​ട ഹി​റ്റാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ചെ​റു​തു​രു​ത്തി വെ​ട്ടി​ക്കാ​ട്ടി​രി ജ്യോ​തി എ​ൻ​ജി​നി​യ​റി​ങ്​ കോ​ള​ജി​ലെ ഒ​രു​പ​റ്റം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും.

മാ​സ​ങ്ങ​ളോ​ളം ആ​ലോ​ചി​ച്ച് ത​യ്യാ​റാ​ക്കി​യ സ്പെ​ഷ​ൽ റോ​ബോ​ട്ടി​ക് കു​ട​ക്ക് പി​ന്നി​ൽ റോ​ബോ ട​സ്കേ​ഴ്‌​സ് സ്റ്റാ​ർ​ട്ട​പ്പ് കൂ​ട്ടാ​യ്മ​യി​ലെ 25 അം​ഗ​ങ്ങ​ൾ കൂ​ടാ​തെ കോ​ള​ജി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ, അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ പ്ര​യ​ത്ന​മു​ണ്ട്.

ചെ​റി​യ കു​ട്ടി ചെ​ണ്ട കൊ​ട്ടു​ന്ന കു​ട പൂ​ര​പ്രേ​മി​ക​ളി​ൽ ഏ​റെ ആ​വേ​ശ​വും കൗ​തു​ക​വും ഉ​ണ്ടാ​ക്കി​യി​രു​ന്നു. പ​രീ​ക്ഷ​ണ​മാ​യി ആ​ദ്യം ഒ​രു കു​ട നി​ർ​മി​ച്ച് പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ത്തി​നു ന​ൽ​കി. അ​വ​ർ പൂ​ർ​ണ​പി​ന്തു​ണ അ​റി​യി​ച്ച​തോ​ടെ സം​ഘം തൃ​ശൂ​രി​ലെ​ത്തി മൂ​ന്ന് ആ​ഴ്‌​ച​ക​ൾ​കൊ​ണ്ട് 14 സെ​റ്റ്‌ കു​ട നി​ർ​മി​ച്ചു ന​ൽ​കി.

Show Full Article
TAGS:robotics Thrissur Pooram Thrissur News 
News Summary - Robotic umbrella in thrissur pooram
Next Story