Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightജ​വാ​ൻ​മാ​ർ​ക്ക്...

ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം

text_fields
bookmark_border
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
cancel
camera_alt

അ​ബ്ദു​ൽ സ​ലാം ക​ഫേ മ​ക്കാ​നി​യി​ൽ

ചെ​റു​തു​രു​ത്തി: മ​ഞ്ഞും മ​ഴ​യും വ​ക​വെ​ക്കാ​തെ നാ​ടി​നെ കാ​ക്കു​ന്ന ജ​വാ​ൻ​മാ​ർ​ക്ക് ചെ​റു​തു​രു​ത്തി അ​ത്തി​ക്ക​പ​റ​മ്പ് പൂ​വ​ത്തി​ങ്ക​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ സ​ലാ​മി​ന്റെ ക​ഫേ മ​ക്കാ​നി​യി​ൽ ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​ണ്. മാ​ത്ര​മ​ല്ല, മ​ക്കാ​നി​യി​ൽ ജ​വാ​ൻ​മാ​ർ​ക്കാ​യി മു​റി​യും റെ​ഡി​യാ​ണ്. അ​തി​ൽ പ​ല ജ​വാ​ന്മാ​രു​ടെ​യും ഫോ​ട്ടോ​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്.

പ​ട്ടാ​ള​ക്കാ​ർ​ക്ക് ന​ന്മ വ​ര​ട്ടെ എ​ന്നാ​ശം​സി​ച്ച് 54 വ​ർ​ഷ​മാ​യി ഇ​ദ്ദേ​ഹം ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു. ഏ​ഴാം വ​യ​സ്സി​ൽ ജേ​ഷ്ഠ​ൻ മു​ഹ​മ്മ​ദാ​ലി പ​ട്ടാ​ള​ക്കാ​ര​നാ​യ​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞ സം​ഭ​വ​ങ്ങ​ൾ കേ​ട്ട​തോ​ടെ​യാ​ണ് പ​ട്ടാ​ള​ക്കാ​ര​നാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച​തെ​ന്നും എ​ന്നാ​ൽ സാ​ഹ​ച​ര്യം ഒ​ത്തു​വ​ന്നി​ല്ലെ​ന്നും അ​ബ്ദു​ൽ സ​ലാം പ​റ​യു​ന്നു. പി​ന്നീ​ട് വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​യി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ലും സ​ജീ​വ​മാ​ണ് അ​ബ്ദു​ൽ സ​ലാം.

Show Full Article
TAGS:Free food Soldier Indian Army local News 
News Summary - Soldiers get free food here
Next Story