Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightകൂ​ട്ടു​കാ​ർ​ക്ക്...

കൂ​ട്ടു​കാ​ർ​ക്ക് ബു​ക്കും ബാ​ഗും വാ​ങ്ങണം; കു​ട്ടി​ക്ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി അ​ഞ്ചം​ഗ​സം​ഘം

text_fields
bookmark_border
കൂ​ട്ടു​കാ​ർ​ക്ക് ബു​ക്കും ബാ​ഗും വാ​ങ്ങണം; കു​ട്ടി​ക്ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി അ​ഞ്ചം​ഗ​സം​ഘം
cancel
camera_alt

റോ​ഡ​രി​കി​ൽ ഉ​പ്പി​ലി​ട്ട സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന കു​ട്ടി​ക്കൂ​ട്ടം

ചെ​റു​തു​രു​ത്തി: സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക് സ്കൂ​ൾ തു​റ​ക്കു​മ്പോ​ഴേ​ക്ക് ബു​ക്കും ബാ​ഗും മ​റ്റു സാ​മ​ഗ്രി​ക​ളും വാ​ങ്ങി​ക്കാ​ൻ കു​ട്ടി​ക്ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി അ​ഞ്ചം​ഗ​സം​ഘം. കൂ​ടു​ത​ൽ പ​ണം കി​ട്ടി​യാ​ൽ ക​ളി​ക്കാ​നാ​യി ഫു​ട്ബാ​ളും വാ​ങ്ങി​ക്കാ​നാ​യി ദേ​ശ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റ​ങ്ങോ​ട്ടു​ക​ര-​ത​ളി റോ​ഡി​ൽ പു​ലാ​ത്ത് പ​റ​മ്പ് പ്ര​ദേ​ശ​ത്ത് റോ​ഡ​രി​കി​ലാ​ണ് ക​ച്ച​വ​ടം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

ഉ​പ്പി​ലി​ട്ട മാ​ങ്ങ, നെ​ല്ലി​ക്ക, കാ​ര​റ്റ്, കു​ക്കു​മ്പ​ർ എ​ന്നി​വ കു​പ്പി​യി​ലാ​ക്കി പ​ത്താം ക്ലാ​സു​കാ​ര​നാ​യ സി​നാ​ൻ, ഏ​ഴാം ക്ലാ​സു​കാ​ര​നാ​യ സി​നാ​ൻ, ആ​റാം ക്ലാ​സു​കാ​ര​നാ​യ അ​മീ​ർ, ഏ​ഴാം ക്ലാ​സു​കാ​ര​നാ​യ സു​ഫി​യാ​ൻ, അ​ഞ്ചാം ക്ലാ​സു​കാ​ര​നാ​യ സ​ഫ്‍വാ​ൻ എ​ന്നി​വ​രാ​ണ് ക​ച്ച​വ​ടം ചെ​യ്യു​ന്ന​ത്. വീ​ട്ടു​കാ​ർ ത​യാ​റാ​ക്കി കൊ​ടു​ക്കു​ന്ന ഉ​പ്പി​ലി​ട്ട സാ​ധ​ന​ങ്ങ​ളാ​ണ് വി​റ്റ​ഴി​ക്കു​ന്ന​ത്.

കൂ​ടെ പ​ഠി​ക്കു​ക​യും ക​ളി​ക്കു​ക​യും ചെ​യ്യു​ന്ന ര​ണ്ടു​പേ​ർ​ക്ക് സ്കൂ​ളി​ൽ പോ​വാ​ൻ ബു​ക്കും ബാ​ഗും മ​റ്റും വാ​ങ്ങി​ക്കാ​ൻ പൈ​സ​യി​ല്ല എ​ന്ന​റി​ഞ്ഞ​തോ​ടെ​യാ​ണ് കൂ​ട്ടു​കാ​രാ​യ ര​ണ്ടു​പേ​ർ സ്വ​രൂ​പി​ച്ചു​വെ​ച്ചി​രു​ന്ന പൈ​സ എ​ടു​ത്ത് ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി​യ​ത്. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ കു​ട്ടി​ക​ളു​ടെ ന​ന്മ തി​രി​ച്ച​റി​ഞ്ഞ് ക​ട്ട​ക്ക് കൂ​ടെ​യു​ണ്ട്. സ്കൂ​ൾ തു​റ​ക്കു​മ്പോ​ഴേ​ക്കും പ​ണം സ്വ​രൂ​പി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ട്ടി​ക​ൾ.

Show Full Article
TAGS:students team helps for education friend Small Businesses 
News Summary - Students should buy books and bags for Their Friend; Five-member group started small trade
Next Story