വാഴക്കോട്-പ്ലാഴി സംസ്ഥാന പാത വീണ്ടും തകർന്നു
text_fieldsകിള്ളിമംഗലം ഉദുവടി എ.ഡി. എസ് ഭവന് മുന്നിലെ റോഡിന് നടുവിൽ ഭീമൻ ഗർത്തം
രൂപപ്പെട്ടപ്പോൾ
ചെറുതുരുത്തി: നൂറിലധികം കോടി രൂപ ചെലവഴിച്ച് നിർമിച്ച വാഴക്കോട്-പ്ലാഴി സംസ്ഥാനപാത വീണ്ടും തകർന്നു. വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണ് കാരണം. പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം ഉദുവടി എ.ഡി.എസ് ഭവനു മുന്നിലെ റോഡിന് നടുവിൽ ഭീമൻ ഗർത്തം രൂപപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.
മാസങ്ങൾക്കു മുമ്പ് ഇതേസ്ഥലത്ത് പൈപ്പ് പൊട്ടി റോഡ് തകർന്നപ്പോൾ അറ്റകുറ്റപ്പണികൾ നടത്തി കോൺക്രീറ്റ് ചെയ്തതാണ്. എന്നാൽ, പൈപ്പ് ലൈൻ ചോർച്ച ശാശ്വതമായി പരിഹരിക്കാതെ കോൺക്രീറ്റ് ചെയ്തതിന്റെ ഫലമായാണ് വീണ്ടും റോഡ് തകർന്നത്. ഇവിടെ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റിയോ പൊതുമരാമത്ത് വകുപ്പോ തയാറായിട്ടുമില്ല.