കലാമണ്ഡലം കൂത്തമ്പലത്തിൽ വിവിധ താളങ്ങളിലെ തിമില ഇടച്ചിൽ നാളെ
text_fieldsകലാമണ്ഡലം നിള കാമ്പസിൽ കരിയന്നൂർ നാരായണൻ നമ്പൂതിരിയും സംഘവും
തിമില ഇടച്ചിലിന്റെ അവസാനവട്ട ഒരുക്കത്തിൽ
ചെറുതുരുത്തി: കലാമണ്ഡല ചരിത്രത്തിലാദ്യമായി കൂത്തമ്പലത്തിൽ അവതരിപ്പിക്കുന്ന വിവിധ താളങ്ങളിലെ തിമില ഇടച്ചിലിന്റെ പണിപ്പുരയിലാണ് കരിയന്നൂർ നാരായണൻ നമ്പൂതിരിയും സംഘവും.
കലാമണ്ഡലം പഞ്ചവാദ്യം വിഭാഗത്തിന്റെ വജ്രജൂബിലി ആഘോഷം വെള്ളി, ശനി ദിവസങ്ങളിൽ നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച വൈകീട്ട് മൂന്നിന് തിമില ഇടച്ചിൽ നടത്തുന്നത്.
കലാമണ്ഡലം നിള കാമ്പസിൽ തിമിലയുടെ കുലപതി കരിയന്നൂർ നാരായണൻ നമ്പൂതിരിയും കലാമണ്ഡലം അഖിൽ മുരളി, കൃഷ്ണദാസ്, രാഹുൽ, അജീഷ്, വിഷ്ണു, വിവേക് എന്നിവർ തിമിലയിലും ഇലത്താളവിദഗ്ധരായ മുണ്ടത്തിക്കോട് സന്തോഷ്, പനങ്ങാട്ടുകര സുന്ദരൻ, കലാമണ്ഡലം അരുൺശ്യാം എന്നിവർ ഇലത്താളത്തിലും പങ്കെടുക്കും.
പഞ്ചവാദ്യോപകരണങ്ങൾ മുഴുവനായും ഉണ്ടാകില്ലെങ്കിലും പഞ്ചവാദ്യത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഭാഗമാണ് തിമില ഇടച്ചിൽ. ചെമ്പടതാളത്തിൽ അല്ലെങ്കിൽ ചതുരശ്രജാതി ഏക താളത്തിൽ എണ്ണങ്ങൾ ഏറ്റിച്ചുരുക്കുന്ന രീതിയിലാണ് ഇടച്ചിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.


