Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീ​ണ്ടും...

വീ​ണ്ടും പ്ര​തീ​ക്ഷ​യു​ടെ ചൂ​ളം​വി​ളി​ക്ക് കാ​തോ​ർ​ത്ത് തീ​ര​ദേ​ശം

text_fields
bookmark_border
വീ​ണ്ടും പ്ര​തീ​ക്ഷ​യു​ടെ ചൂ​ളം​വി​ളി​ക്ക്   കാ​തോ​ർ​ത്ത് തീ​ര​ദേ​ശം
cancel

കൊടുങ്ങല്ലൂർ: പതിറ്റാണ്ടുകളായി തീരദേശ ജനത കാത്തിരിക്കുന്ന തീരദേശ റെയിൽപാത പദ്ധതിക്ക് വീണ്ടും പ്രതീക്ഷയുടെ ചിറകുകൾ. ഇടപ്പള്ളി-കൊടുങ്ങല്ലൂർ-തൃപ്രയാർ-ഗുരുവായൂർ വഴി താനൂരിലേക്ക് നീളുന്ന റെയിൽപാത യാഥാർഥ്യമാക്കാനുള്ള നടപടികൾക്ക് വീണ്ടും ജീവൻവെക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

നിർത്തിവെച്ച താനൂർ-ഗുരുവായൂർ തീരദേശ റെയിൽവേ പദ്ധതി പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായും ഇടപ്പള്ളി-കൊടുങ്ങല്ലൂർ-തൃപ്രയാർ-ഗുരുവായൂർ തീരദേശ പാതയുടെ സർവേ റിപ്പോർട്ട് റെയിൽവേ ബോർഡിന് സമർപ്പിച്ചതായും കേരള സർക്കാറിന്റെ ഗതാഗത വകുപ്പ് കൊടുങ്ങല്ലൂർ കോസ്റ്റൽ റെയിൽവേ ആക്ഷൻ കൗൺസിലിനെ അറിയിച്ചതോടെയാണ് തീരദേശത്ത് പുതിയ പ്രതീക്ഷയുണർന്നത്. തീരദേശ റെയിൽപാത പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്കും വിവിധ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകിയിരുന്നു. ഇതിന്റെ മറുപടിയായാണ് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി സർക്കാർ അറിയിച്ചത്.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ലം മു​ത​ൽ ഉ​യ​രു​ന്ന ആ​വ​ശ്യം

ബ്രിട്ടീഷ് ഭരണകാലം മുതൽ തന്നെ കൊടുങ്ങല്ലൂർ വഴി കടന്നുപോകുന്ന തീരദേശ റെയിൽപാത എന്ന ആശയം ഉയർന്നുവന്നിരുന്നു. ഇതിന്റെ ഭാഗമായി അന്നത്തെ ഭരണകൂടം ചില പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. 1980കളുടെ അവസാനത്തോടെ തീരദേശ റെയിൽവേക്കായുള്ള ആവശ്യം വീണ്ടും ശക്തമായി.

സ്വാതന്ത്ര്യസമര സേനാനി കെ. കുട്ടികൃഷ്ണൻ നായർ ചെയർമാനും പി.എം.എസ്. റാവു ജനറൽ കൺവീനറുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതിക്കായി ശക്തമായ ശ്രമങ്ങൾ നടന്നു. കാട്ടകത്ത് മുഹമ്മദ്, അബ്ദുള്ള മൗലവി ഒരുമനിയൂർ, പി.എ. കോയക്കുട്ടി മാസ്റ്റർ തുടങ്ങിയവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് കൽമാഡി പദ്ധതിക്ക് തുടക്കം കുറിക്കാൻ ഒരുങ്ങിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപടികൾ മാറ്റിവെക്കുകയായിരുന്നു. കമ്മിറ്റിയിലെ പല പ്രമുഖരും പിന്നീട് അന്തരിച്ചെങ്കിലും 2010 വരെ തീരദേശ റെയിൽവേ ആക്ഷൻ കമ്മിറ്റി സജീവമായി നിലനിന്നു.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിവേദനം

ഇടപ്പള്ളി-താനൂർ റെയിൽപാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എം.പിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി തുടങ്ങിയവർക്കും നിവേദനം നൽകിയിരുന്നു. കോസ്റ്റൽ റെയിൽവേ ആക്ഷൻ കൗൺസിൽ ചെയർമാൻ സി.എസ്. തിലകൻ, ജനറൽ കൺവീനർ ശംസുദ്ദീൻ വാത്യേടത്ത്, കോഓർഡിനേറ്റർ പി.എ. സീതി മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനവുമായി രംഗത്തെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Coastal Railway Thrissur News 
News Summary - Coastal railway project
Next Story