Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡുകളിലെ കുഴി തൽസമയം...

റോഡുകളിലെ കുഴി തൽസമയം അടക്കാൻ കലക്ടറുടെ നിർദേശം

text_fields
bookmark_border
റോഡുകളിലെ കുഴി തൽസമയം അടക്കാൻ കലക്ടറുടെ നിർദേശം
cancel

തൃ​ശൂ​ർ: റോ​ഡു​ക​ളി​ൽ രൂ​പ​പ്പെ​ടു​ന്ന കു​ഴി​ക​ൾ അ​പ്പ​പ്പോ​ൾ അ​ട​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ യോ​ഗ​ങ്ങ​ളി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ല​ക്ട​ർ. ചേ​ർ​പ്പ്-​പു​ള്ള് മേ​ഖ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് സ​ബ് ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ചാ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ച​ണ്ടി, കു​ള​വാ​ഴ എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി ആ​രം​ഭി​ച്ചു​വെ​ന്നും, ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ജ​ല​സേ​ച​ന വ​കു​പ്പ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വൃ​ത്തി ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Show Full Article
TAGS:Latest News Local News Thrissur News collector Road Potholes 
News Summary - Collector orders immediate filling of potholes on roads
Next Story