Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോ. ഫ്രാന്‍സിസ്...

ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്; കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും മുഖം

text_fields
bookmark_border
ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്; കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും മുഖം
cancel
camera_alt

ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

തൃശൂര്‍: രോഗികള്‍ക്ക് സാന്ത്വനചികിത്സ നല്‍കി ശരീരത്തെയും മനസ്സിനെയും ഒരു പോലെ രോഗവിമുക്തമാക്കിയിരുന്ന ഫാദര്‍ ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് ഇനി ഓർമകളിലെ സൗമ്യസാന്നിധ്യം. ആതുരസേവനരംഗത്ത് തന്റെതായ പാത തെളിയിച്ച ഫാദര്‍ വേദനിക്കുന്നവര്‍ക്കൊപ്പം അവരിലൊരാളായി മാറി.

കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം സ്ഥാപകനായി പ്രവര്‍ത്തിച്ച് ജൂബിലി മിഷ്യന്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് സ്ഥാപിച്ച അദ്ദേഹം, രക്തദാനത്തിന്റെ മഹത്തായ സന്ദേശം പ്രചരിപ്പിക്കാൻ നേതൃത്വം നൽകി. അപടത്തില്‍ ഉൾപ്പെടുന്നവരെ സഹായിക്കുന്ന ‘ആക്ട്സ്’ വൈസ് പ്രസിഡന്റ്, സഹൃദയ ഐ സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിന് മുൻകൈയെടുത്തു. പെയിന്‍ ആന്റ് പാലിയേറ്റിവ് സൈസെറ്റി രക്ഷാധികാരിയായും പ്രവര്‍ത്തിച്ച അദ്ദേഹം സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയിൽ ആധുനിക ചികിത്സരീതികളെ ജനകീയമാക്കാൻ നേതൃത്വം നൽകി. തൃശൂര്‍ പൂരം പ്രദര്‍ശനത്തിന് ജൂബിലി മിഷ്യന്‍ ആശുപത്രിയുടെ സ്റ്റാള്‍ തുടങ്ങിയ അദ്ദേഹം പൂരത്തിനിടെയുണ്ടാകുന്ന അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നൽകി.

ജാതിക്കും മതത്തിനും അതീതമായി മനഷ്യനെ സ്‌നഹിക്കാനുള്ള ദൈവവചനം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. ‘തൃശിവപേരൂര്‍ സത്സംഗ്’ എന്ന സംഘടന രൂപികരിച്ച് സകല ചരാചരങ്ങളോടും മനുഷ്യന്‍ കടപ്പെട്ടിരിക്കുന്നു എന്ന അവബോധം സൃഷ്ടിക്കാൻ നേത്യത്വം നൽകി. ആത്മകഥയായ ‘കാസ മുതല്‍ കടവാര്‍ വരെ’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തില്‍ പങ്കെടുക്കാൻ വിധി അദ്ദേഹത്തെ അനുവദിച്ചില്ല.

Show Full Article
TAGS:Thrissur localnews Obituary 
News Summary - Dr. Francis Alapatt: The Face of Compassion and Solace
Next Story