രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsറിയാസ്
എരുമപ്പെട്ടി: രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വേലൂർ തലക്കോട്ടുക്കര മമ്മസ്രായില്ലത്ത് വീട്ടിൽ റിയാസിനെയാണ് (30) എരുമപ്പെട്ടി ഇൻസ്പെക്ടർ ലൈജുമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതി വേലൂർ സ്വദേശി സാജൻ ഓടി രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാത്രി തലക്കോട്ടുക്കരയിലെ വിദ്യ എൻജിനീയറിങ് കോളജിന് സമീപത്തുനിന്നാണ് പ്രതി പിടിയിലായത്. പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
റിയാസും സാജനും ബൈക്കിൽ സഞ്ചരിക്കുമ്പോൾ സംശയത്തെ തുടർന്ന് പൊലീസ് ബൈക്ക് തടഞ്ഞ് പരിശോധിക്കുന്നതിനിടയിൽ രണ്ടും പേരും ബൈക്ക് ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്തുടർന്ന പൊലീസ് റിയാസിനെ സാഹസികമായി പിടികൂടി. ഇതിനിടെ സാജൻ ഓടി രക്ഷപ്പെട്ടു. ഒമ്പത് വർഷമായി കുവൈത്തിലായിരുന്ന റിയാസ് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. റിയാസിനും സാജനും മുമ്പും ലഹരി വസ്തുക്കൾ കച്ചവടം ചെയ്തതിന് പൊലീസ് പിടിയിലായിട്ടുണ്ട്. കുന്നംകുളം, വടക്കാഞ്ചേരി സ്റ്റേഷനുകളിലും നിരവധി കേസുകളിൽ പ്രതികളാണിവർ. കൂട്ടാളിയായ സാജന് വേണ്ടി പൊലീസ് തെരച്ചിൽ തുടരുന്നുണ്ട്.
എരുമപ്പെട്ടി എസ്.ഐ യു.മഹേഷ്, എ.എസ്.ഐ ഓമന, ഗ്രേയ്ഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്, യൂസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ സതീഷ്, ജിതേഷ്, പ്രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമൻഡ് ചെയ്തു.