Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2026 6:51 AM GMT Updated On
date_range 18 April 2026 6:51 AM GMTകടുത്ത വേനലിലും ദേവിച്ചിറക്കുളം ജലസമൃദ്ധിയിൽ
text_fieldscamera_alt
തിച്ചൂരിലെ ദേവിച്ചിറക്കുളം
എരുമപ്പെട്ടി: വേനൽ രൂക്ഷതയിൽ നാട് വരൾച്ചയിലേക്ക് നീങ്ങുമ്പോൾ വരവൂർ പഞ്ചായത്തിലെ തിച്ചൂർ ദേവിച്ചിറക്കുളം ജലസമൃദ്ധിയിലാണ്. വരവൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഏഴര ഏക്കറോളം വിസ്തൃതിയിൽ നാടിനാകെ ജലസമൃദ്ധി ഒരുക്കുന്ന ദേവിച്ചിറക്കുളം സ്ഥിതി ചെയ്യുന്നത്. 2023-24 ൽ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ജലസേചന വകുപ്പിന്റെ 2 കോടി 68 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്. കാർഷിക മേഖലയ്ക്കും, ഓപ്പൺ കിണർ നിർമ്മിച്ച് കുടിവെള്ളത്തിനും കുളത്തിലെ വെള്ളം പ്രയോജനപ്പെടുത്തുന്നുണ്ട്. കുന്നംകാട് ഉന്നതിയിലേക്ക് കുടിവെള്ളമെത്തിക്കുന്നതും ഇവിടെനിന്നാണ്.
Next Story


