തീരാതെ ദുരിതം; കൊടുമ്പ് ചാത്തൻചിറ കോളനിയിൽ കുന്നിടിഞ്ഞ് പുരയിടത്തിലേക്ക് വീണു
text_fieldsകഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കൊടുമ്പ് ചാത്തൻചിറ കോളനിയിലെ
പുരയിടത്തിലേക്ക് കുന്ന് ഇടിഞ്ഞുവീണ നിലയിൽ
എരുമപ്പെട്ടി: ശക്തമായ മഴയിൽ കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തൻചിറ കോളനിയിൽ കുന്നിടിഞ്ഞ് പുരയിടത്തിലേക്ക് വീണു. കോളനിയിലെ വട്ടപ്പറമ്പിൽ ബാബുവിന്റെ വീടിന് സമീപത്തെ കുന്നാണ് ഇടിഞ്ഞത്. വലിയ തോതിൽ പാറകളും മണ്ണും വീണ് വീട്ടിലെ കുളിമുറിയുടെ ഭിത്തിയും സ്ലാബും തകർന്നു.
ശക്തമായി മഴ പെയ്ത ശനിയാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. വീട്ടിനുള്ളിലുണ്ടായിരുന്ന ബാബുവിന്റെ ഭാര്യ അനിതയും മകൾ ആര്യയും വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഇനിയും കുന്ന് ഇടിഞ്ഞ് വീഴുമോ എന്ന ഭീതിയിലാണ് കോളനിയിലെ വീട്ടുകാർ. വാർഡ് അംഗം കെ.ബി ബബിത സ്ഥലം സന്ദർശിച്ചു.