എരുമപ്പെട്ടി കുന്നിൻപറമ്പിൽ അഗ്നിബാധ
text_fieldsഎരുമപ്പെട്ടി യത്തീംഖാനക്ക് സമീപത്തെ കുന്നിൻ പറമ്പിലുണ്ടായ അഗ്നിബാധ അഗ്നിരക്ഷാസേന അണക്കുന്നു
എരുമപ്പെട്ടി: കുന്നിൻ പറമ്പിൽ ഉണ്ടായ അഗ്നിബാധ അഗ്നിരക്ഷാസേന അണച്ചു. എരുമപ്പെട്ടി യത്തീംഖാന-കരിയന്നൂർ കാവിൽ വട്ടം റോഡരികിലെ കുന്നിലാണ് വെള്ളിയാഴ്ചയാണ് അഗ്നിബാധയുണ്ടായത്. റോഡരികിലെ ഉണങ്ങിയ പുല്ലിലാണ് ആദ്യം തീപിടിച്ചത് പിന്നീട് കാറ്റിൽ കുന്നിലേക്ക് പടർന്ന് കയറുകയായിരുന്നു.
കുന്നിൻ ചെരുവിലെ റബ്ബർ തോട്ടത്തിനരുകിലേക്ക് തീപടർന്നത് പരിഭ്രാന്തി പരത്തി. പ്രദേശത്തെ അടിക്കാട് കത്തിനശിച്ചു.
കുന്നംകുളത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണികൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. സീനിയർ ഫയർ ഓഫീസർ അൻവർ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ലിജു, നവാസ്, ടോണി, ഷെരീഫ്, സനൽ എന്നിവർ നേതൃത്വം നൽകി.


