റേഷൻ കടയിൽ ഭക്ഷ്യധാന്യ വിതരണത്തിൽ ക്രമക്കേട്
text_fieldsഭക്ഷ്യധാന്യ വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയ കടങ്ങോട് മില്ല് സെന്ററിലെ റേഷൻ കടയിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
എരുമപ്പെട്ടി: റേഷൻ കടയിൽ പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി.കടങ്ങോട് മില്ല് സെന്ററിന് സമീപം പ്രവർത്തിക്കുന്ന എ.ആർ.ഡി 1882049 എന്ന നമ്പറിലുള്ള കടയിലാണ് ഗോതമ്പ്, അരി എന്നിവയുടെ വിതരണത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. തുടർന്ന് കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
റേഷൻ കടയിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിൽ വൻക്രമക്കേടും പൂഴ്ത്തിവെപ്പും നടക്കുന്നുണ്ടെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
12 ചാക്ക് അരിയും 12 ചാക്ക് ഗോതമ്പും സ്റ്റോക്കിൽ കുറവുണ്ടെന്ന് കണ്ടെത്തി. ജില്ല സൈപ്ല ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കുന്നംകുളം താലൂക്ക് സപ്ലെ ഓഫിസർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.