Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightതെരുവുനായ് ആക്രമണം;...

തെരുവുനായ് ആക്രമണം; കാഞ്ഞിരക്കോട് വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
തെരുവുനായ് ആക്രമണം; കാഞ്ഞിരക്കോട് വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel
camera_alt

കാ​ഞ്ഞി​ര​ക്കോ​ട് മി​നി ന​ഗ​റി​ൽ തെ​രു​വു​നാ​യ്ക്ക​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന കു​ട്ടി​യു​ടെ സി.​സി.​ടി.​വി ദൃ​ശ്യം

എരുമപ്പെട്ടി: കൂട്ടുകാർക്കൊപ്പം കളിക്കാൻ വീട്ടിൽനിന്ന് പുറത്തിറങ്ങിയ വിദ്യാർഥി തെരുവുനായ് കൂട്ടത്തിന്‍റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. കാഞ്ഞിരക്കോട് മിനി നഗർ സ്വദേശിയായ ക്രിസ്‌വിൻ എന്ന എട്ടാം ക്ലാസ് വിദ്യാർഥിയാണ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി തെരുവുനായ്ക്കളുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കാനായി വീട്ടിൽ നിന്നു പുറത്തിറങ്ങിയ ക്രിസ്‌വിന് നേരെ റോഡിലുണ്ടായിരുന്ന അഞ്ചോളം തെരുവുനായ്ക്കക്കൾ പാഞ്ഞടുത്തു. ഭയന്നോടിയ ക്രിസ്‌വിനെ നായ് കൂട്ടവും പിന്തുടർന്നു. ജീവൻ രക്ഷിക്കാനായി തൊട്ടടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.

പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം കാരണം കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അടിയന്തര പരിഹാരം കാണാൻ അധികൃതർ ഉടൻ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Show Full Article
TAGS:student Stray dog ​​attack Thrissur 
News Summary - Kanjirakkode student barely escapes from Stray dog ​​attack
Next Story