Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightആദൂരിൽ മൂന്നുപേരെ...

ആദൂരിൽ മൂന്നുപേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ

text_fields
bookmark_border
ആദൂരിൽ മൂന്നുപേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ
cancel

എ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ദൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ ക​ടി​ച്ച തെ​രു​വ് നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ർ മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തി​യ നാ​യ​യു​ടെ ശ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ൾ​പ്പ​ടെ മൂ​ന്ന് പേ​രെ തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്.

നാ​യ​യെ ഡോ​ഗ് റെ​സ്ക്യൂ പ്ര​വ​ർ​ത്ത​ക​ൻ ബൈ​ജു ക​ട​ങ്ങോ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യും ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​യ​യെ വെ​റ്റി​ന​റി കോ​ളേ​ജി​ലെ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ര​ണ്ട് വ​ള​ർ​ത്തു​നാ​യ​ക​ൾ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Show Full Article
TAGS:stray dog issue Erumapetti Rabies 
News Summary - Stray dog ​​that bit three people in Adhoor infected with rabies
Next Story