ചവറ തട്ടശ്ശേരിയിൽ തീപിടിത്തം: ഗോഡൗൺ കത്തിനശിച്ചു
text_fieldsചവറയിലുണ്ടായ തീപിടിത്തം കെടുത്താൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന
ചവറ: തട്ടാശ്ശേരിയിലെ വിജയ ബാറിന് സമീപമുണ്ടായ അഗ്നിബാധയിൽ ഹോട്ടലിന്റെ ഗോഡൗൺ പൂർണമായി കത്തി നശിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഉപയോഗിക്കുന്നതും ഉപയോഗശൂന്യവുമായ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ചവറയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും എത്തിയ അഞ്ച് യൂനിറ്റ് ഫയർ വാഹനങ്ങളാണ് തീ അണച്ചത്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ചവറ എസ്.ടി.ഒ സാബുലാൽ, അസി. സ്റ്റേഷൻ ഓഫിസർ പ്രദീപ് കുമാർ, രാജു, ഉണ്ണികൃഷ്ണപിള്ള, ജയരാജ്, തമ്പാൻ, ശ്രീകുമാർ, ഷമീർ, ഗോപകുമാർ, അനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന അംഗങ്ങളാണ് തീ അണച്ചത്.