Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടലിൽ മിന്നൽ പരിശോധന;...

കടലിൽ മിന്നൽ പരിശോധന; അനധികൃത മത്സ്യബന്ധനം നടത്തിയവർ രക്ഷപ്പെട്ടു

text_fields
bookmark_border
കടലിൽ മിന്നൽ പരിശോധന; അനധികൃത മത്സ്യബന്ധനം നടത്തിയവർ രക്ഷപ്പെട്ടു
cancel
camera_alt

പ്രതീകാത്മക ചിത്രം 

എറിയാട്: അഴീക്കോട് ലൈറ്റ് ഹൗസ്, ചേറ്റുവ അഴിമുഖം എന്നിവിടങ്ങളിൽ കടലിൽ തീരത്തോടു ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകളിൽ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കോസ്റ്റൽ സംഘത്തിന്‍റെ മിന്നൽ പരിശോധന. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് മീൻ പിടിച്ചിരുന്ന ബോട്ടുകൾ സംഘത്തെ കണ്ട് വല മുറിച്ചു രക്ഷപ്പെട്ടു.

ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടിത്തം നടത്തിയ ബോട്ടുകളുടെ സമീപത്തേക്ക് ഫിഷറീസ് പട്രോളിങ് ബോട്ട് എത്തിയതോടെ മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടുകൾ വല മുറിച്ച് അമിത വേഗത്തിൽ കടന്നു കളയുകയായിരുന്നു. മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഉപേക്ഷിച്ച വലയും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു. ഉപേക്ഷിച്ച് പോയ മത്സ്യബന്ധന വലയിൽ ലഭിച്ച മത്സ്യം ലേലം ചെയ്ത 17,000 രൂപ പിടിച്ചെടുത്തു.

ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. രാജേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ ഫിഷറീസ് ചേറ്റുവ എക്സ്റ്റൻഷൻ ഓഫീസർ അരുൺ സുരേഷ്, അഴീക്കോട് അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സവാദ്, ഫിഷറീസ് ഓഫിസർ അൻസിൽ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫീസർമാരായ ഇ.ആർ. ഷിനിൽ കുമാർ, ഷൈബു പൊലീസ് സി.പി.ഒമാരായ സജിത്ത്, സൂരജ്, സ്രാങ്ക് ദേവസി, സീ റെസ്ക്യൂ ഗാർഡ്മാർ എന്നിവർ ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:fisheries department Illegal Fishing Azheekode Kerala coast 
News Summary - Crackdown on Illegal Fishing: Trawlers Escape Coast Guard Inspection Off Kerala Coast
Next Story