Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോർക്കളത്തിൽ അഞ്ച്...

പോർക്കളത്തിൽ അഞ്ച് വടക്കാഞ്ചേരി സ്വദേശികൾ

text_fields
bookmark_border
പോർക്കളത്തിൽ അഞ്ച് വടക്കാഞ്ചേരി സ്വദേശികൾ
cancel
camera_alt

എ.സി. മൊയ്തീൻ, ശോഭ സുരേന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, വൈശാഖ് നാരായണസ്വാമി, അഡ്വ. ഉല്ലാസ് ബാബു

വടക്കാഞ്ചേരി: നിയമസഭ തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കാൻ വടക്കാഞ്ചേരി മണ്ഡലത്തിൽനിന്ന് അഞ്ച് പേർ മത്സരരംഗത്ത്. തെക്കുംകര പഞ്ചായത്തിലെ കല്ലംപാറയിൽ താമസിക്കുന്ന എ.സി. മൊയ്തീൻ കുന്നംകുളത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയായി അഞ്ചാം തവണയാണ് ജനവിധി തേടുന്നത്. നാലുതവണ വൻ വിജയം നേടിയ മൊയ്തീൻ ഒരുതവണ മന്ത്രിപദം വഹിക്കുകയും ചെയ്തു.

തെക്കുംകര പഞ്ചായത്തിലെ മണലിത്തറയിൽ താമസിക്കുന്ന ശോഭ സുരേന്ദ്രൻ പാലക്കാട് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയായി നിയമസഭയിലേക്ക് ഇത് ഏഴാം തവണയാണ് മത്സരിക്കുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ മത്സരിച്ച ശോഭ സുരേന്ദ്രന് വിജയം ഇതുവരെ എത്തിപ്പിടിക്കാനായിട്ടില്ല. വടക്കാഞ്ചേരി മണ്ഡലത്തിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന സേവിയർ ചിറ്റിലപ്പിള്ളി കുമരനെല്ലൂർ നിവാസിയാണ്. ആദ്യ അങ്കത്തിൽ അനിൽ അക്കരെയെ തോൽപ്പിച്ചാണ് നിയമസഭയിൽ എത്തിയത്. വടക്കാഞ്ചേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി വൈശാഖ് നാരായണസ്വാമി ആദ്യമായിട്ടാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥി അഡ്വ. ഉല്ലാസ് ബാബു വടക്കാഞ്ചേരിയിലാണ് താമസം. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ബി.ജെ.പിയിലെത്തിയത്. ഇതിൽ എത്രപേർ നിയമസഭ കാണും എന്നറിയാനുള്ള ആകാംക്ഷക്ക് മേയ് നാല് വരെ ആയുസ്സ്.

Show Full Article
TAGS:localnews Kerala Assembly Election 2026 Thrissur 
News Summary - Five Wadakkanchery natives in the battleground
Next Story