പിടികിട്ടാപുള്ളി ബംഗളൂരുവിൽ അറസ്റ്റിൽ
text_fieldsവിശ്വാസ്
ഇരിങ്ങാലക്കുട: ജാമ്യമെടുത്ത് വിദേശത്തേക്ക് കടന്ന പ്രതിയെ ബംഗളൂരു വിമാനത്താവളത്തിൽനിന്ന് ലുക്ക് ഔട്ട് നോട്ടിസ് പ്രകാരം അറസ്റ്റ് ചെയ്തു. മൂർക്കനാട് വല്ലത്ത് വീട്ടിൽ വിശ്വാസിനെ (27) ആണ് പിടികൂടിയത്.
കാറളം സ്വദേശിയായ യുവാവിനെ താണിശ്ശേരിയിൽ തടഞ്ഞ് കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വിട്ടയക്കാൻ പണം ആവശ്യപ്പെടുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതിയാണിയാൾ. റിമാൻഡിലായിരുന്ന പ്രതി ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടക്കുകയായിരുന്നെന്ന് ഇരിങ്ങാലക്കുട പൊലീസ് പറഞ്ഞു.


