ചാലക്കുടിയിൽ കഞ്ചാവ് വേട്ട; മൂന്നുപേർ പിടിയിൽ
text_fieldsചാലക്കുടി: സ്വകാര്യ ബസ് സ്റ്റാൻഡിൽ നടന്ന കഞ്ചാവ് വേട്ടയിൽ അസം സ്വദേശികളായ മൂന്നുപേരിൽനിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. അസം നാഗോൺ സൊളിമാറി സ്വദേശികളായ മുജീബർ റഹിമാൻ (30), ബുൾബുൾ ഹുസൈൻ (29), ഹന്നാൻ അലി (29) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഒമ്പതിനാണ് ഇവരെ പിടികൂടിയത്. രാത്രിസമയങ്ങളിൽ വസ്തുക്കളുടെ വിൽപന ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്നുവെന്ന തൃശൂർ എക്സൈസ് ഐ.ബി ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിഞ്ഞാലക്കുട എക്സൈസ് സി.ഐ എൻ. ശങ്കറിന്റെയും എക്സൈസ് ടീമിന്റെയും നേതൃത്വത്തിൽ നടത്തിയ സാഹസികമായ കഞ്ചാവ് വേട്ടയിലാണ് മൂന്ന് അസം തൊഴിലാളികൾ പിടിയിലായത്.
ഇരിഞ്ഞാലക്കുട എക്സൈസ് സി.ഐ എൻ. ശങ്കറിന്റെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട എക്സൈസ് ടീമും തൃശൂർ എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധന നടത്തുകയായിരുന്നു. ഐ.ബി ഇൻസ്പെക്ടർ എ.ബി. പ്രസാദ്, എ.ഇ.ഐ ഗ്രേഡുമാരായ വി.എം. ജബ്ബാർ, ജിസ്മോൻ, പി.വി. ബെന്നി, എം.ആർ. നെൽസൺ പി.ഒ ഗ്രേഡുമാരായ കെ.പി. ബെന്നി, ബിബിൻ വിൻസൻറ്, സി.ഇ.ഒ ഷോബിത്ത്, ഡ്രൈവർ സുധീർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.