പുതുശേരിയിൽ വീട് കത്തിനശിച്ചു
text_fieldsപുതുശേരിയിൽ തീപിടിത്തതിൽ നശിച്ച വീട്ടിലെ ഉപകരണങ്ങൾ
കുന്നംകുളം: ചൂണ്ടൽ പുതുശേരിയിൽ പൂട്ടിക്കിടന്ന വീട് കത്തിനശിച്ചു. കുറുനെല്ലിപറമ്പിൽ ആനന്ദന്റെ വീട്ടിലായിരുന്നു തീപിടിത്തം. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ആനന്ദൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത് വീട് പൂട്ടി പുറത്തുപോയി അരമണിക്കൂറിന് ശേഷം പുക ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാ സേനയെ അറിയിച്ചു.
വീടിനുളളിലെ ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പൂർണമായി കത്തിനശിച്ചു. പൂജാ മുറിയിൽ കത്തിച്ച വിളക്കിൽ നിന്നാണ് തീപടർന്നതെന്നറിയുന്നു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയർ സ്റ്റേഷൻ ഓഫിസർ ബെന്നി മാത്യു, ഉദ്യോഗസ്ഥരായ കെ.എ. അനീഷ്, എ. അൻവർ, പി. ലിജു, ഗോഡ്സൺ ആൽബർട്ട്, എ.ആർ. രഞ്ജിത്, ശരത് എസ്. കുമാർ, എം.ജി. ആദർശ്, സി. ശരത്, എം.ജി. ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.


