Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightകുട്ടികളുടെ അവധിക്കാലം...

കുട്ടികളുടെ അവധിക്കാലം കവരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം -കെ.പി.എസ്.ടി.എ

text_fields
bookmark_border
കുട്ടികളുടെ അവധിക്കാലം കവരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം -കെ.പി.എസ്.ടി.എ
cancel

ഇരിങ്ങാലക്കുട: വേനലവധിക്ക് യാതൊരു വക ക്ലാസുകളും പാടില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെയും ബാലാവകാശ കമീഷന്‍റെയും നിർദേശം ഉണ്ടായിട്ടും അവ ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് കെ.പി.എസ്.ടി.എ ഇരിങ്ങാക്കുട വിദ്യാഭ്യസ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.സ്കൂളികളിൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഓൾപ്രമോഷൻ ആണെന്നിരിക്കെ നടത്തുന്ന പ്രഹസനക്ലാസുകൾ കുട്ടികളുടെയും അധ്യാപകരുടെയും വേനലവധി കവർന്നെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് ജില്ല കമ്മറ്റി ആരോപിച്ചു.

നിയമവിരുദ്ധമായ അവധിക്കാലത്തെ ക്ലാസുകൾ ബഹിഷ്കരിക്കുകയാണന്നറിയിച്ച് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഓഫീസർക്കും വിദ്യാഭ്യാസ ജില്ലക്കു കീഴിലുള്ള നാല് ഉപജില്ല ഓഫീസർമാർക്കും ഭാരവാഹികൾ കത്തു നൽകി. പ്രതിഷേധയോഗത്തിൽ വിദ്യാഭ്യാസ ജില്ല പ്രസിഡന്‍റ് പ്രവീൺ എം.കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി. ബിജു ഉദ്ഘാടനം ചെയ്തു.റവന്യു ജില്ല പ്രസിഡന്‍റ് സി.ജെ. ദാമു മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ല സെക്രട്ടറി ഷിജി ശങ്കർ, കെ.വി. സുശീൽ, പി.യു. രാഹുൽ, ഡിജോ എസ്. തറയിൽ എന്നിവർ സംസാരിച്ചു.

Show Full Article
TAGS:summer vacation Education Minister Child Rights commison KPSTA 
News Summary - Action should be taken against officials who steal children's vacations - KPSTA
Next Story