Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightക്ഷേ​ത്ര...

ക്ഷേ​ത്ര ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെച്ചൊല്ലി ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
ക്ഷേ​ത്ര ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെച്ചൊല്ലി ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള കാ​രു​കു​ള​ങ്ങ​ര ന​ര​സിം​ഹ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക്ഷേ​ത്ര​പ​രി​സ​ര​ത്തു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ നാ​ല് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ കാ​രു​കു​ള​ങ്ങ​ര നി​വാ​സി​ക​ളാ​യ ജ​ല​ജ എ​സ്. മേ​നോ​ൻ, സു​മ കൊ​ള​ത്ത​പ്പി​ള്ളി, ബീ​ന, ജ​യ​ശ്രീ എ​ന്നി​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ അ​മ്പ​ത് വ​ർ​ഷ​ങ്ങ​ളാ​യി ക്ഷേ​ത്ര​ത്തി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ചാ​ഴൂ​ർ കോ​വി​ല​കം 2956 ന​മ്പ​ർ കാ​രു​കു​ള​ങ്ങ​ര എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ള്ള​താ​ണെ​ന്നും എ​ന്നാ​ൽ കോ​വി​ല​ക​ത്തി​ന്റെ പേ​രും പ​റ​ഞ്ഞ് ചി​ല വ്യ​ക്തി​ക​ൾ ക്ഷേ​ത്ര​ഭ​ര​ണം കൈ​ക്ക​ലാ​ക്കാ​നും അ​ക്കൗ​ണ്ടും ലോ​ക്ക​റും കൈ​കാ​ര്യം ചെ​യ്യാ​നും ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ൾ നേ​ര​ത്തെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​ർ​ക്കം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലീ​സ് അ​ടു​ത്ത ദി​വ​സം ച​ർ​ച്ച​ക്ക് വി​ളി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:argument Temple Ownership Thrissur News 
News Summary - Argument and conflict over temple ownership; Four injured
Next Story