നഗരമധ്യത്തിലെ പറമ്പിൽ വന്‍ തീപിടിത്തം
text_fieldsഇരിങ്ങാലക്കുട തെക്കേ അങ്ങാടി- കോമ്പാറക്ക് പാതയിലെ പറമ്പിലുണ്ടായ
തീപിടിത്തം
ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ പറമ്പില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ചയായിരുന്നു സംഭവം.ഇരിങ്ങാലക്കുട തെക്കേ അങ്ങാടിയില്‍നിന്ന് കോമ്പാറക്ക് പോകുന്ന വഴിയിലെ പറമ്പിലാണ് തീപിടിത്തമുണ്ടായത്.
പൊക്കത്ത് വീട്ടില്‍ ആന്റോ, പൊക്കത്ത് വീട്ടില്‍ ജോണ്സണ്, ഐക്കരവീട്ടില്‍ ഐ.സി. മേനോന് എന്നിവരുടെ പറമ്പിലാണ് തീപടര്‍ന്നത്. മൂന്നു ഏക്കറോളം വരുന്ന പറമ്പിലെ ഉണക്കപുല്ലും പൊന്തക്കാടും കത്തിനശിച്ചു. ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കുശേഷമാണ് തീ അണക്കാന്‍ സാധിച്ചത്.
ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് സീനിയര്‍ ഓഫീസര്‍ എസ്. സജയന്, അസി. സ്റ്റേഷന് ഓഫിസര്‍ കെ.സി. സജീവ്, ഓഫിസര്‍മാരായ ടി.ടി. പ്രദീപ്, ഉല്ലാസ്, എം. ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.