Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightകാട്ടൂർ ലക്ഷ്മി വധം;...

കാട്ടൂർ ലക്ഷ്മി വധം; പ്രതികൾക്ക് ജീവപര്യന്തവും മൂന്നു ലക്ഷം വീതം പിഴയും

text_fields
bookmark_border
കാട്ടൂർ ലക്ഷ്മി വധം; പ്രതികൾക്ക് ജീവപര്യന്തവും മൂന്നു ലക്ഷം വീതം പിഴയും
cancel
Listen to this Article

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടൂ​ർ​ക​ട​വ് ന​ന്താ​ന​ത്തു​പ​റ​മ്പി​ൽ ഹ​രീ​ഷി​ന്റെ ഭാ​ര്യ ല​ക്ഷ്മി​യെ (43) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ലു പ്ര​തി​ക​ൾ​ക്കും ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും മൂ​ന്നു ല​ക്ഷം വീ​തം പി​ഴ​യും വി​ധി​ച്ചു.

കാ​ട്ടൂ​ർ​ക​ട​വ് ന​ന്തി​ല​ത്ത് പ​റ​മ്പി​ൽ വീ​ട്ടി​ൽ ദ​ർ​ശ​ൻ കു​മാ​ർ (35), ക​രാ​ഞ്ചി​റ ചെ​മ്പാ​പ്പു​ള്ളി വീ​ട്ടി​ൽ നി​ഖി​ൽ ദാ​സ് (35), ഒ​ള​രി ന​ങ്ങേ​ലി​വീ​ട്ടി​ൽ ശ​ര​ത്ത് (36), ചൊ​വ്വൂ​ർ പാ​റ​ക്കോ​വി​ൽ ക​ള്ളി​യ​ത്ത് വീ​ട്ടി​ൽ രാ​കേ​ഷ് (32) എ​ന്നി​വ​രെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്‌​ജി എ​ൻ. വി​നോ​ദ് കു​മാ​ർ ശി​ക്ഷി​ച്ച​ത്.

പി​ഴ​ത്തു​ക​യി​ൽ ര​ണ്ടു ല​ക്ഷം രൂ​പ ല​ക്ഷ്‌​മി​യു​ടെ ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കും ന​ൽ​ക​ണം. 2021 ഫെ​ബ്രു​വ​രി 14ന് ​രാ​ത്രി 10.30ഓ​ടെ​യാ​ണ് ല​ക്ഷ്മി കൊ​ല്ല​പ്പെ​ട്ട​ത്. ദ​ർ​ശ​ൻ​കു​മാ​ർ കാ​ട്ടൂ​ർ സ്റ്റേ​ഷ​നി​ലെ ഗു​ണ്ട ലി​സ്റ്റി​ൽ പേ​രു​ള്ള​യാ​ളും കാ​ട്ടൂ​ർ, അ​ന്തി​ക്കാ​ട്, വ​ല​പ്പാ​ട്, ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി ര​ണ്ടു വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ച് ക്രി​മി​ന​ൽ​ക്കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​ണ്. രാ​കേ​ഷ് ചേ​ർ​പ്പ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റൗ​ഡി ലി​സ്റ്റി​ൽ പേ​രു​ള്ള​യാ​ളും കൊ​ല​പാ​ത​ക​മു​ൾ​പ്പെ​ടെ ഏ​ഴു ക്രി​മി​ന​ൽ​ക്കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​ണ്.

Show Full Article
TAGS:Murder Case sentenced to life imprisonment accused 
News Summary - Kattoor Lakshmi murder case: Accused sentenced to life imprisonment and fined Rs. 3 lakh each
Next Story