Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഇരിങ്ങാലക്കുട ജനറല്‍...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ സമര്‍പ്പിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ സമര്‍പ്പിച്ചു
cancel
camera_alt

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഗേറ്റ് വേ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിർവഹിക്കുന്നു

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ ഗേറ്റ് വേ യുടെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിന്റെ ഭാഗത്ത് പുത;തായി നിര്‍മിക്കുന്ന മതിലിന്റെയും ഗേറ്റിന്റെയും നിര്‍മeണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന, 16 ലക്ഷം രൂപ വിനിയോഗിച്ചാണ് ചാലക്കുടി റോഡ് ഭാഗത്തുള്ള മതിലിന്റെയും ഗേറ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 32 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഒ.പി ബ്ലോക്കിന് മുന്നില്‍ തൃശൂര്‍ റോഡിന്റെ ഭാഗത്തായി പുതിയ മതിലും ഗേറ്റും നിര്‍മ്മിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ മാഗി വിന്‍സെന്റ് പള്ളായി അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി ബില്‍ഡിങ് സബ് ഡിവിഷന്‍ ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ നിമേഷ് പുഷ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഐ പോള്‍, കൗണ്‍സിലര്‍ പി.വി ശിവകുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസ്, ജനറല്‍ ആശുപത്രി നഴ്‌സിങ് സൂപ്രണ്ട് സതീരത്‌നം തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
TAGS:Irinjalakuda General Hospital Inaugration 
News Summary - The new gateway of Irinjalakuda General Hospital has been inaugurated
Next Story