കനോലി കനാലിൽ കൂടു മത്സ്യകൃഷി ചെയ്യുന്നവരുടെ മൂന്ന് ലക്ഷത്തിന്റെ മത്സ്യം മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsഇരിങ്ങാലക്കുട: ചീപ്പുംചിറ കനോലി കനാലിൽ മത്സ്യകൃഷി നടത്തുന്ന കൂടുകളിൽനിന്നും മൂന്ന് ലക്ഷം രൂപ വില വരുന്ന മത്സ്യങ്ങൾ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. ഈ മോഷണ കേസിലെ പ്രതികളായ കരൂപടന്ന പള്ളിനട സ്വദേശി ചെന്നറ വീട്ടിൽ ഷിജേഷ് (46), എസ്.എൻ.പുരം പുതുമനപറമ്പ് സ്വദേശി കൂടത്ത് വീട്ടിൽ സൂരജ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഷിജേഷ് മതിലകം പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും ഒരു മോഷണക്കേസിലും പ്രതിയാണ്. സൂരജ് മതിലകം പൊലീസ് സ്റ്റേഷനിൽ സ്ത്രീക്ക് മാനഹാനി വരുത്തിയ കേസിലും ഒരു മോഷണക്കേസിലും പ്രതിയാണ്.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, എസ്.ഐ പി.ആർ. ദിനേശ് കുമാർ, ജി.എസ്.സി.പി.ഒമാരായ അർജുൻ, സുജിത്ത്, വിജോഷ്, സി.പി.ഒമാരായ സിജു, മുരളികൃഷ്ണ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.