കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsഅബ്ദുൽ ഷാഹിദ്, നിഖിൽ
ഇരിങ്ങാലക്കുട: അപകടത്തെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊറ്റനെല്ലൂർ കുതിരത്തടം സ്വദേശി വേലംപറമ്പിൽ വീട്ടിൽ അബ്ദുൽ ഷാഹിദ് (29), കൊറ്റനെല്ലൂർ പട്ടേപ്പാടം സ്വദേശി തൈപറമ്പിൽ വീട്ടിൽ നിഖിൽ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജൂലൈ രണ്ടിന് രാത്രി 8.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോണത്തുകുന്ന് പുത്തൻചിറ സ്വദേശി കൊട്ടിക്കൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖിന്റെ ബന്ധുവിന്റെ കാറിൽ കേസിലെ ഒന്നാം പ്രതി മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29) കാർ തട്ടി. ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ സിദ്ദീഖിനേയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ചു.
മിൽജോയെ നേരത്തെ അറസ്റ്റ് ചെയ്തു. അബ്ദുൽ ഷാഹിദും, നിഖിലും ഒളിവിലായിരുന്നു. അതിനിടെ, ഇരുവരേയും ആനന്ദപുരത്ത് യുവാവിനെ ആക്രമിച്ച് വാച്ചും മൊബൈൽഫോണും കവർന്ന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരേയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, എസ്.ഐ ദിനേശ്കുമാർ, ജി.എസ്.ഐ പ്രീജു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.