തകർച്ചാഭീഷണിയിലായ ജൂതനിർമിത കെട്ടിടം പൊളിച്ചു; മാധ്യമം വാർത്തയെ തുടർന്നാണ് നടപടി
text_fieldsമാള: ടൗണിൽ ജൂത സിനഗോഗിന് എതിർവശത്തെ ജൂത നിർമിത കെട്ടിടം പൊളിച്ചുനീക്കൽ ആരംഭിച്ചു. മാളയിൽ നിന്ന് 1955ൽ യഹൂദർ ഇസ്രായേലിലേക്ക് പോകുമ്പോൾ വിൽപന നടത്തിയതാണിത്. ഓടിട്ട കെട്ടിടം ഏത് നിമിഷവും തകരുമെന്ന നിലയിലായിരുന്നു. നേരത്തേ ഈ കെട്ടിടത്തിൽ നാല് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു.
ഉടമ ഇവരെ ഒഴിവാക്കി. ടൗണിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി നശിച്ചുപോയിരുന്നു. മഴ ശക്തമായി പെയ്ത് വെള്ളം കുതിർന്ന് തകർന്നുവീഴാൻ സാധ്യതയുണ്ടെന്ന ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി. ടൗണിൽ ചുമട്ടുതൊഴിലാളികൾ ഈ കെട്ടിടത്തിന് താഴെ വിശ്രമിച്ചുവരികയായിരുന്നു. കെട്ടിടം ജനങ്ങൾക്കും വാഹനങ്ങൾക്കും സമീപത്തെ മറ്റ് കച്ചവട സ്ഥാപനങ്ങൾക്കും ഭീഷണിയായിരുന്നു.