കാപ്പ ലംഘിച്ച് നാട്ടിൽ എത്തിയ ആൾ അറസ്റ്റിൽ
text_fieldsസൂരജ്
കയ്പമംഗലം: കാപ്പ നിയമപ്രകാരം നാടുകടത്തിയ ആൾ നിയമം ലംഘിച്ച് നാട്ടിലെത്തിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ സൂരജിനെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പതിനെട്ടോളം കേസുകളിൽ പ്രതിയായ ഇയാളെ ഏപ്രിൽ 30നാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയത്.
എന്നാൽ കഴിഞ്ഞ ദിവസം നിയമം ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ തൃശൂർ മെഡിക്കൽ കോളജ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.