എടത്തിരുത്തിയിൽ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsഅതുൽ
കയ്പമംഗലം: എടത്തിരുത്തി അയിനിച്ചോട്ട് രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം സ്വദേശി മേനോത്ത്പറമ്പിൽ അതുലിനെയാണ് (26) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത് എടത്തിരുത്തി അയിനിച്ചോട് സ്വദേശികളായ ഭാസി (52), അജയ് കുമാർ (51) എന്നിവരെ കുത്തി പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ രണ്ടിന് രാത്രിയാണ് വാക്കുതർക്കത്തെ തുടർന്ന് അതുൽ ഇരുവരെയും കുത്തിയത്. ഇരുവർക്കും തലക്ക് താക്കോൽ കൊണ്ടും, ചെറിയ കത്തി പോലുള്ള ആയുധം കൊണ്ടും കുത്തേറ്റിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസ്. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.