‘കുഞ്ഞി’യുമായി കേരള ടു കശ്മീർ സൈക്കിൾ യാത്ര
text_fieldsവളർത്തുനായ് ‘കുഞ്ഞി’യുമായി യാത്ര ചെയ്യുന്ന കോട്ടയം ഏറ്റുമാനൂർ കളരിക്കൽ ജോപ്പൻ പാവറട്ടി സെന്റ് ജോസഫ് ദേവാലയത്തിലെത്തിയപ്പോൾ
പാവറട്ടി: സൈക്കിളിൽ വീട്ടിലെ വളർത്തുനായ ‘കുഞ്ഞി’യുമായി കോട്ടയം സ്വദേശിയായ യുവാവിന്റെ ഇന്ത്യൻ പര്യടനം. കോട്ടയം ഏറ്റുമാനൂർ സ്വദേശി കളരിക്കൽ വീട്ടിൽ ജോപ്പനാണ് (38) യാത്രക്കിറങ്ങിയത്. ഒക്ടോബർ 27നാണ് ജോപ്പൻ നായക്കൂട് സൈക്കിളിനു പിന്നിൽ കെട്ടിവെച്ച് യാത്ര തുടങ്ങിയത്.
യാത്രകളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇതിന് കാരണം. വീട്ടിലെ ഒരംഗം പോലെയുള്ള പോമറേനിയൻ ഇനത്തിലുള്ള വളർത്തു നായ് ‘കുഞ്ഞി’യെ പിരിയാൻ കഴിയാത്തതിനാലാണ് ഒപ്പം കൂട്ടിയത്. കേരളത്തിലെ എട്ട് തെക്കൻ ജില്ലകളിലൂടെ ഇതിനകം യാത്ര ചെയ്തു. ഇപ്പോൾ തൃശൂർ എത്തിയിരിക്കുകയാണ്.
ഇന്ത്യയിലെ എല്ലാ ജില്ലകളിലും സന്ദർശിച്ച് 2027ൽ കശ്മീരിലെത്തുമെന്നാണ് കരുതുന്നതെന്ന് ജോപ്പൻ പറഞ്ഞു. ഐ.ടി.എ വിദ്യാഭ്യസത്തിന് ശേഷം സൗദി അറേബ്യയിൽ കസ്റ്റംസിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ 14 വർഷം ജോലി ചെയ്തിരുന്ന ഇയാൾ നാലുവർഷം മുൻപാണ് നാട്ടിലെത്തിയത്. സ്വകാര്യ കമ്പനിയിൽ ജോലിയുള്ള ഭാര്യയുടെയും രണ്ട് മക്കളുടെയും പൂർണ പിന്തുണയോടെയാണ് യാത്ര.