വീട്ടുമുറ്റത്ത് അലങ്കാരത്തിനായി നട്ടുപിടിപ്പിച്ച ഈന്തപ്പനകള്‍ കായ്ച്ചു
text_fieldsആളൂരില്‍ കായ്ച്ച ഈന്തപ്പനകളിലൊന്ന്
കൊടകര: ആളൂരില്‍ ഈന്തപ്പന കായ്ച്ചുനില്‍ക്കുന്നത് മനോഹര കാഴ്ചയാകുന്നു. ആളൂര്‍ പെരേപ്പാടന് ഷിജോയുടെ വീട്ടുമുറ്റത്ത് അലങ്കാരത്തിനായി നട്ടുപിടിപ്പിച്ച ഈന്തപ്പനകളിലാണ് പഴങ്ങള്‍ വിളഞ്ഞ് നില്‍ക്കുന്നത്.
മഞ്ഞ കലര്‍ന്ന നിറത്തില്‍ കുലകളായാണ് ഈന്തപ്പന കായ്ച്ചത്. ആറ് വര്‍ഷം മുമ്പ് 8000 രൂപ വീതം വില കൊടുത്ത് മലപ്പുറത്ത് നിന്ന് വാങ്ങികൊണ്ടുവന്ന എട്ട് തൈകളാണ് ഷിജോ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയത്. മൂന്ന് അടിയോളം താഴ്ചയില്‍ കുഴിയെടുത്ത് അതില്‍ മണല്‍ വിരിച്ചും അതിന് മുകളില്‍ കരിയിലയും ചാണകവും മറ്റു വളങ്ങളും ചേര്‍ത്ത് അതിന് മുകളില്‍ വീണ്ടും മണല്‍ നിറച്ചാണ് ഈന്തപ്പന നട്ടുപിടിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഇവയിലൊരെണ്ണം കായ്ച്ചിരുന്നു. ഇത്തവണ രണ്ടെണ്ണം കൂടി കായ്ച്ചു. ഓറഞ്ച് നിറത്തില്‍ വിളഞ്ഞുനില്‍ക്കുന്ന ഈന്തപ്പഴക്കുലകള്‍ കാണാന്‍ നിരവധി പേര് ഷിജോയുടെ വീട്ടിലെത്തുന്നുണ്ട്.


