Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2026 4:40 AM GMT Updated On
date_range 1 Jan 2026 4:40 AM GMTനായാട്ടുകുണ്ടിലെ തകര്‍ന്ന സോളാര്‍ വേലി പുനസ്ഥാപിച്ചു
text_fieldscamera_alt
നായാട്ടുകുണ്ട് റോഡരികില്‍ പുനസ്ഥാപിച്ച സോളാര്‍ വേലി
Listen to this Article
കൊടകര: വെള്ളിക്കുളങ്ങര- നായാട്ടുകുണ്ട് റോഡില്‍ ഗുഹ ഭാഗത്ത് തകര്‍ന്നു കിടന്ന സോളാര്‍വേലി അറ്റകുറ്റപ്പണി നടത്തി പുനസ്ഥാപിച്ചു. വേലി തകര്‍ന്ന ഭാഗത്തുകൂടി കാട്ടുപോത്ത്, കാട്ടാന തുടങ്ങിയ വന്യജീവികള്‍ റോഡിലേക്കും ജനവാസ മേഖലയിലേക്കും എത്തുന്നതു സംബന്ധിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സോളാര്‍വേലിയുടെ ഭാഗമായി വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന ചെറിയതൂണുകള്‍ കാട്ടാനകള്‍ മറിച്ചിട്ടതിനെ തുടര്‍ന്നാണ് ഏതാനും നാളുകളായി ഈ ഭാഗത്ത് വന്യജീവി ശല്യം വര്‍ധിച്ചത്. സോളാര്‍വേലി കാര്യക്ഷമമാക്കിയതോടെ നായാട്ടുകുണ്ട് റോഡില്‍ വന്യജീവികളുടെ സാന്നിധ്യം കുറയുമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.
Next Story


