പട്ടാപ്പകൽ ഗുഡ്സ് ഓട്ടോറിക്ഷ കവർന്നയാൾ അറസ്റ്റിൽ
text_fieldsനസീർ
കൊടുങ്ങല്ലൂർ: പട്ടാപ്പകൽ ഗുഡ്സ് ഓട്ടോറിക്ഷ കടത്തിക്കൊണ്ട് പോയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. ചാലക്കുടി പരിയാരം മുനിപ്പാറ കിഴക്കുതല വീട്ടിൽ ‘ബ്ലാക്ക്മാൻ’ എന്ന നസീറി (50)നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 31 ന് കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴുവത്ത്കടവ് വടശ്ശേരി വീട്ടിൽ അരുൺ രാജന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കടത്തിയത്. ഉഴുവത്ത്കടവിലുള്ള വീടിന് മുൻവശം പാർക്ക് ചെയ്ത ഗുഡ്സ് ഓട്ടോറിക്ഷ ഞൊടിയിടയിൽ കവർന്നത്.
പൊളിച്ച് വിൽക്കാൻ തമിഴ്നാട്ടിലേക്ക് കൊണ്ട് പോകവെ പാലക്കാട് സൗത്ത് പൊലീസ് പിടികൂടുകയും കൊടുങ്ങല്ലൂർ പൊലീസിന് കൈമാറുകയുമായിരുന്നു. നസീർ കൊടുങ്ങല്ലൂർ ചാലക്കുടി പൊലീസ് സ്റ്റേഷനുകളിലായി ഏഴ് മോഷണക്കേസുകളിലും ഒരു അടിപിടിക്കേസിലും പ്രതിയാണ്.