ബ്ലൂപേൾ ഹാപ്പിനെസ് പാർക്ക് നാടിന് സമർപ്പിച്ചു
text_fieldsശ്രീനാരായണപുരം പഞ്ചായത്തിലെ പ്രഥമ പാർക്കായ ബ്ലൂപേൾ നാടിന് സമർപ്പിച്ചപ്പോൾ
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ പ്രഥമ പാർക്കായ ബ്ലൂപേൾ ഹാപ്പിനെസ് ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയിൽ 5,32,432 രൂപ വകയിരുത്തിയാണ് അഞ്ചങ്ങാടി ലോറിക്കടവിൽ പാർക്ക് തുടങ്ങിയത്.
മനോഹര ചുവർചിത്രങ്ങളും ജൈവ വൈവിധ്യ പരിപാലന ഭാഗമായി കടലോരത്തിന് അനുയോജ്യമായ വൃക്ഷങ്ങളും പൂച്ചെടികളും പാർക്കിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കായി സ്വിങ്ങ്, സീസോ, മേരി ഗോ റൗണ്ട്, സ്ലൈഡർ, മാംഗ്ലൂർ സ്റ്റോൺ, ഗ്രാസ് പേവിങ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പാർക്കിന് ‘ബ്ലൂപേൾ’ എന്ന് പേരിട്ട എം.ഇ.എസ് അസ്മാബി കോളജ് ഗവേഷണ വിദ്യാർഥികളായ ബി.എസ്. അസുതോഷ്, അഭിയ സി. വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വൈസ് പ്രസിഡന്റ് സജിത പ്രദീപ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. അയൂബ്, സി.സി. ജയ, പി.എ. നൗഷാദ്, വാർഡ് മെംബർ മിനി പ്രദീപ്, കോസ്റ്റൽ എ.എസ്.ഐ സജീവ്, ഡോ. അമിതാ ബച്ചൻ, അസി. സെക്രട്ടറി അബ്ദുല്ല ബാബു, ജെ.എസ് പി.എസ്. രതീഷ്, വാർഡ് മെംബർമാരായ രേഷ്മ, ഇബ്രാഹിംകുട്ടി, പ്രസന്ന ധർമ്മൻ, സെറീന സഗീർ, രമ്യ പ്രദീപ്, ജിബിമോൾ, ആമിന അൻവർ, എൻ.എം. ശ്യാംലി, എം. വി.സജീവ്, കാർത്തികേയൻ എന്നിവർ സംബന്ധിച്ചു.