Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2026 6:26 AM GMT Updated On
date_range 1 Feb 2026 6:26 AM GMTപോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും
text_fieldsListen to this Article
കൊടുങ്ങല്ലൂർ: വീടിനുള്ളിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം കാണിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
മേത്തല എൽത്തുരുത്ത് സ്വദേശി നെടുംപറമ്പിൽ വീട്ടിൽ വിനോദിനെയാണ് (50) കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്‌ജി വി. വിനിതയാണ് ശിക്ഷ വിധിച്ചത്. 2024 മാർച്ചിലാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. സുലാൽ ഹാജരായി.
Next Story


