വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതി പിടിയിൽ
text_fieldsകൊടുങ്ങല്ലൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം വേങ്ങര സ്വദേശി കുന്നുമ്മൽ മുസ്തഫയെ (53) ആണ് വേങ്ങരയിൽനിന്ന് അറസ്റ്റ് ചെയ്തത്. എടവിലങ്ങ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2022 മുതൽ ഒരു വർഷം മുമ്പ് വരെ ലൈംഗികമായി പീഡിപ്പിക്കുകയും യുവതിയുടെ കൈവശമുണ്ടായിരുന്ന നാല് ലക്ഷം രൂപയും നാലര പവൻ സ്വർണവും സ്കൂട്ടറും തട്ടിയെന്നുമാണ് കേസ്.
വഞ്ചനയെ തുടർന്ന് വാങ്ങിയതെല്ലാം തിരികെ ആവശ്യപ്പെട്ടപ്പോൾ യുവതിയെ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
കൊടുങ്ങല്ലൂർ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് വി.കെ. രാജുവിന്റെ നിർദേശ പ്രകാരം എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.