ലൈംഗികാതിക്രമം; പ്രതിക്ക് 65 വർഷം കഠിനതടവും പിഴയും
text_fieldsകൊടുങ്ങല്ലൂർ: 15 വയസ്സുകാരിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 65 വർഷം കഠിന തടവും 1,35,000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 10 വർഷത്തിലേറെ അധിക കഠിന തടവുകൂടി അനുഭവിക്കണം.
കൊടുങ്ങല്ലൂർ ആല കോച്ഛാറ വീട്ടിൽ ജിഷ്ണു (28)നെയാണ് കൊടുങ്ങല്ലൂർ അതി വേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് വി. വിനിത ശിക്ഷിച്ചത്. പിഴ ഈടാക്കുന്ന മുറക്ക് അതിജീവിതക്ക് ഈ സംഖ്യ നൽകുവാനും ഉത്തരവിട്ടിട്ടുണ്ട്.
15 വയസ്സിൽ താഴെ പ്രായമായ അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കണമെന്ന ദുരുദ്ദേശത്തോടെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി തവണ കുട്ടിയെ പീഡിപ്പിക്കുകയും ലൈംഗിക അതിക്രമങ്ങൾ കാണിക്കുകയും ചെയ്തുവെന്നാണ് കേസ്. ദുരനുഭവം അതിജീവിത തുറന്നു പറഞ്ഞതോടെ വീട്ടുകാർ മതിലകം പൊലീസിൽ പരാതി നൽകുകയായിരുന്നു.


