Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightസ്കൂൾ കുട്ടികൾക്ക്...

സ്കൂൾ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ യുവാക്കൾ അകത്തായി

text_fields
bookmark_border
സ്കൂൾ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ യുവാക്കൾ അകത്തായി
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ 10ാം ക്ലാ​സ് പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം കു​ട്ടി​ക​ളി​ൽ​നി​ന്ന് പി​രി​വെ​ടു​ത്ത് മ​ദ്യം വാ​ങ്ങി ന​ൽ​കി​യ ര​ണ്ടു യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​പ്പാ​റ പ​ന്തീ​ര​മ്പാ​ല സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത്ത് (19), ചാ​പ്പാ​റ സ്വ​ദേ​ശി പ​ടി​ഞ്ഞാ​റേ വീ​ട്ടി​ൽ അ​മ​ർ​നാ​ഥ് (18) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ട്ടി​ക​ളി​ൽ​നി​ന്ന് പി​രി​വെ​ടു​ത്ത് ബി​വ​റേ​ജി​ൽ​നി​ന്ന് മ​ദ്യം വാ​ങ്ങി അ​വ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ളു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്. ഇ​തോ​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് വി​വ​രം ന​ൽ​കി. ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വാ​ക്ക​ൾ ബി​വ​റേ​ജി​ൽ​നി​ന്ന് മ​ദ്യം വാ​ങ്ങി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി കു​ട്ടി​ക​ളെ ല​ഹ​രി​ക്ക​ടി​മ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ ബി.​കെ. അ​രു​ൺ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
TAGS:Youth Arrest Alcohol Crime News 
News Summary - The youths who had bought alcohol for the school children arrested
Next Story