പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 37 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം പിഴയും
text_fieldsബിനീഷ്
കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ 37 വർഷം കഠിനതടവിനും ഒന്നേകാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴസംഖ്യയിൽനിന്ന് 50,000 രൂപ അതിജീവിതക്ക് നൽകാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു. വാടാനപ്പള്ളി ബിച്ച് തറയിൽ വീട്ടിൽ ബിനീഷിനെ (34) ആണ് സ്പെഷൽ ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2017 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം.
അതിജീവിതയെ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ഭാര്യയും മക്കളുമുള്ള പ്രതി ഭാര്യയെ ഉപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ് കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി.