കരോൾ നടത്തി കിട്ടിയ തുക കാരുണ്യത്തിന്; കൗമാരക്കൂട്ടത്തിന് സർപ്രൈസുമായി ഷെയർ ആൻഡ് കെയർ
text_fieldsജേഴ്സിയണിഞ്ഞ് ഫുട്മ്പോളുമായി വിദ്യാർഥികൾ
കുന്നംകുളം: ക്രിസ്മസ് കരോൾ ആഘോഷത്തിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ച് വയോധികയുടെ ജീവിതത്തിന് തണലായ കൗമാരസംഘത്തിന് ലഭിച്ചത് സ്വപ്ന സാക്ഷാത്കാരം.
എരുമപ്പെട്ടി മുണ്ടംകോട് പ്രദേശത്തെ 12 പേരടങ്ങുന്ന കൗമാര സുഹൃത്തുക്കളുടെ ദീർഘകാല സ്വപ്നമായിരുന്നു ഫുട്ബോളും ജേഴ്സിയും. ഇതിനായാണ് കഴിഞ്ഞ ക്രിസ്മസ് അവധിയിൽ കാർത്തിക്, ഹവീൺ, ശങ്കർ ദേവ്, അമൽ കൃഷ്ണ, അഗ്നിദേവ്, അശ്വജിത്ത്, നിരഞ്ജൻ, നീരജ്, അനൈക്, പ്രണഗ് , ഗൗതം, ദേവാനന്ദൻ എന്നിവരടങ്ങുന്ന സംഘം കരോൾ നടത്താൻ തീരുമാനിച്ചത്.
കരോളുമായി വീടുകൾ കയറിയിറങ്ങുന്നതിനിടെയാണ് നെല്ലുവായ് തെക്കുമുറി ലക്ഷ്മിയുടെ വീട്ടിൽ ഇവർ എത്തിയത്. കൈയിൽ സംഘത്തിന് നൽകാൻ പണമില്ലെന്നറിയിച്ച അമ്മൂമ്മയുടെ അവസ്ഥയറിഞ്ഞ കുട്ടികൾ തങ്ങൾക്ക് കരോൾ നടത്തി ലഭിച്ച സംഖ്യ ഉപയോഗിച്ച് സഹായിക്കാൻ തീരുമാനിച്ചു.
തകർന്നു വീഴാറായ വീട്ടിൽ തനിച്ച് താമസിക്കുന്ന അമ്മൂമ്മക്ക് ആവശ്യമായ പല വ്യഞ്ജന സാധനങ്ങൾ അടങ്ങിയ കിറ്റ് കുട്ടികൾ നൽകി. കൂടാതെ ലക്ഷിമിയോടൊപ്പം കേക്കു മുറിച്ചും പാട്ടുപാടിയും ക്രിസ്മസ് ആഘോഷിച്ചാണ് കൗമാരക്കൂട്ടം മടങ്ങിയത്.
വിഷയം നവമാധ്യമങ്ങളിലൂടെ അറിഞ്ഞ കുന്നംകുളം നഗരസഭ കൗൺസിലറും ഷെയർ ആൻഡ് കെയർ പ്രസിഡണ്ടുമായ ലെബീബ് ഹസ്സൻ പ്രദേശത്തെ പഞ്ചായത്ത് അംഗം എൻ.പി അജയനുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഫുട്ബോളും ജേഴ്സിയുമെന്ന സ്വപ്നം യാഥാർഥ്യമാക്കുകയായിരുന്നു.
സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ ഫുട്ബോളും ജേഴ്സിയും സമ്മാനിച്ചു. എ.പി.ജെ അബ്ദുൽ കലാം ഉൾപ്പെടെയുള്ളവർ രചിച്ച പുസ്തകങ്ങളും സമ്മാനമായി നൽകി. ഷെമീർ ഇഞ്ചിക്കാലയിൽ, ജിനാഷ് തെക്കേകര, എ.എ ഹസ്സൻ, പി.എം ബെന്നി, ഇ.എം.കെ ജിഷാർ, ജിനീഷ് നായർ എന്നിവരും